
Vidyarthikale Ethile Ethile songs and lyrics
Top Ten Lyrics
Nalanda Thakshashila [M] Lyrics
Writer :
Singer :
നളന്ദ തക്ഷശില.....
നളന്ദ തക്ഷശില നമ്മുടെ പൂർവ്വികർ
പടുത്തുയർത്തിയ സർവ്വകലാശാല...
ആ.....നളന്ദ തക്ഷശിലാ...ആ ആ ആ....
നാനാത്വത്തിലൊരേകത്വത്തിൻ നവദർശനശാല
സിന്ധുനദീതട സംസ്കാരത്തിൻ.....
സിന്ധുനദീതട സംസ്കാരത്തിൻ ശിൽപകലാശാലാ...
ശിൽപകലാശാല....ആ ആ....
നളന്ദ തക്ഷശിലാ... നളന്ദ തക്ഷശില നളന്ദ...
ഋഗ്വേദത്തിലെ ഗായത്രിയുമായ് ഇക്കരെ വന്നവരല്ല
അല്ലാ ഇക്കരെ വന്നവരല്ല...
മതങ്ങൾ കൊണ്ടും ഭാഷകൾ കൊണ്ടും
മതങ്ങൾ കൊണ്ടും ഭാഷകൾ കൊണ്ടും
മതിലുകൾ തീർത്തവരല്ല അല്ലാ മതിലുകൾ തീർത്തവല്ല...
കർഷകരല്ലോ....അവ നിർമ്മിച്ചത്തു കർഷകരല്ലോ....
നമ്മുടെ യജ്ഞഭൂമികൾ ഉഴുതു വിതച്ച കൃഷീവലരല്ലോ
കൃഷീവലരല്ലോ.....
നളന്ദ തക്ഷശിലാ...നളന്ദ തക്ഷശില നളന്ദ...
നമ്മുടെ മണ്ണിൽ നമുക്കുയർത്തുക നളന്ദകൾ...
സമഭാവനയുടെ നളന്ദകൾ....
നാളെ യുഗങ്ങൾ....നാളെ യുഗങ്ങൾ എഴുത്തിനിരിക്കും നളന്ദകൾ
സ്വതന്ത്രഭാരത നളന്ദകൾ......
നളന്ദ തക്ഷശിലാ...നളന്ദ തക്ഷശില നളന്ദ...
Nalanda thakshashila.....
nalanda thakshashila nammute poorvikar
patuthuyarthiya sarvvakalaashaala...
aa.....nalanda thakshashilaa...aa aa aa....
naanaathwathilorekathwathin navadarshanashaala
sindhunadeethata samskaarathin.....
sindhunadeethata samskaarathin shilpakalaashaalaa...
shilpakalaashaala....aa aa....
nalanda thakshashilaa...
nalanda thakshashilaa nalanda...
rigvedathile gaayathriyumaay ikkare vannavaralla
allaa ikkare vannavaralla...
mathangal kondum bhaashakal kondum
mathangal kondum bhaashakal kondum
mathilukal theerthavaralla allaa mathilukal theerthavalla...
karshakarallo....ava nirmmichathu karshakarallo....
nammute yajnabhoomikal uzhuthu vithacha krisheevalarallo
krisheevalarallo.....
nalanda thakshashilaa...nalanda thakshashila nalanda...
nammute mannil namukkuyarthuka nalandakal...
sambhaavanayute nalandakal....
naale yugangal....naale yugangal ezhuthinirikkum nalandakal
swathanthrabhaaratha nalandakal......
nalanda thakshashilaa...nalanda thakshashila nalanda...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.